ഇദ്രിസ് എൽബക്കും ക്രിസ്റ്റഫർ ഹിവ്ജുവിനും കോവിഡ്

ലണ്ടൻ: ഹോളിവുഡ് നടൻമാരായ ഇദ്രിസ് എൽബക്കും ക്രിസ്റ്റഫർ ഹിവ്ജുവിനും കോവിഡ് 19 സ്ഥിരീകരിച്ചു. തോര്‍, അവഞ്ചേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ഇദ്രിസ് എൽബ. ഗെയിം ഓഫ് ത്രോണ്‍സ് സീരീസിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താ രമാണ് ഹിവ്ജു.

ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് രോഗവിവരം അറിയിച്ചത്. തനിക്ക് അസുഖത്തി ന്‍റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ വൈറസ് ബാധ ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് പരിശോധിച്ചപ്പോ ഴാണ് രോഗം സ്ഥിരീകരിച്ചതെന്നും ഇദ്രീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം തനിക്ക് കൊവിഡ്19 സ്ഥിരീകരിച്ചെന്നും ഇപ്പോള്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയുമാണെന്നാണ് ക്രിസ്റ്റഫര്‍ ഹിവ്ജു അറിയിച്ചത്. എല്ലാവരും ജാഗരൂകരായിരിക്കണമെന്നും വൈറസ് വ്യാപനത്തെ തടയാന്‍ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Idris Elba and Kristofer Hivju reveal they have Covid-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.