Posted On
date_range Updated On
date_range മൂന്ന് ദിവസം പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍; രക്ഷിച്ചതിന് നന്ദിയർപിച്ച് ജയറാം
ആലുവ: പ്രളയത്തെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 16 മണിക്കൂറോളം താനും കുടുംബവും കുടുങ്ങിക്കിടന്നതായി നടന്‍ ജയറാം. കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തില്‍ പെട്ടുപോയ ഒരു കുടുംബമാണ് ഞങ്ങളുടേത്. മദ്രാസില്‍ നിന്ന് കാര്‍ മാര്‍ഗം വരുന്ന വഴിക്കാണ് മണ്ണിടിച്ചിലില്‍ പെട്ടത്. തങ്ങള്‍ക്ക് മുന്നില്‍ 20 ഓളം വാഹനങ്ങളുണ്ടായിരുന്നു. അവിടെ നിന്ന് ഞങ്ങളെ രക്ഷിച്ചത് കേരള പൊലീസാണ്.
പൊലീസ് വണ്ടിയില്‍ റെസ്‌ക്യൂ ചെയ്ത് അവരുടെ തന്നെ ക്വാര്‍ട്ടേഴ്‌സില്‍ തങ്ങളെ താമസിപ്പിക്കുകയായിരുന്നു. മൂന്ന് ദിവസം പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ ആഹാരവും മറ്റും തന്ന് ഞങ്ങളെ താമസിപ്പിച്ചു. ഇന്നാണ് അവിടെ നിന്ന് പോരാന്‍ കഴിഞ്ഞത്- ജയറാം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.