Posted On
date_range Updated On
date_range വിദ്വേഷ എഫ്.ബി പോസ്റ്റ്: നടൻ അജാസ് ഖാൻ അറസ്റ്റിൽ
മുംബൈ: നടനും ബിഗ്ബോസ് മുൻ മത്സരാർഥിയുമായ അജാസ് ഖാൻ അറസ്റ്റിൽ. ഫേസ്ബുക്ക് ലൈവിലൂടെ ആക്ഷേപകരമായ പരാമർശം നടത്തി യ കുറ്റത്തിനാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
സമുദായങ്ങൾക്കിടെ ശത്രുത വളർത്താൻ ശ്രമം, മാനനഷ്ടം, വിദ്വേഷ സ ംസാരം, നിരോധന ഉത്തരവിന്‍റെ ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി ഖർ പൊലീസ് ആണ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
സമുദായങ്ങൾക്കിടെ ശത്രുത വളർത്തുന്ന തരത്തിൽ പ്രകോപനപരമായ വിഡിയോ പോസ്റ്റ് ചെയ്തതിന് അജാസ് ഖാനെ 2019 ജൂലൈയിൽ അറസ്റ്റ് ചെയ്തിരുന്നു.
നിരോധിത മരുന്നുകൾ കൈവശം വെച്ച കുറ്റത്തിന് 2018 ഒക്ടോബറിൽ ഇയാൾക്കെതിരെ കുറ്റാരോപണം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.