പത്തനാപുരം: മലയാള സിനിമയിലെ യുവ നടന്മാർക്കെതിരെ വിമര്‍ശനങ്ങളുമായി ‘അമ്മ’ വൈസ് പ്രസിഡൻറും എം.എല്‍.എയുമായ കെ.ബി. ഗണേഷ്‌കുമാർ. കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന മലയാളത്തിലെ പല യുവതാരങ്ങളും പ്രളയബാധിതര്‍ക്ക് ഒരു സഹായവും ചെയ്തില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരം കുരിയോട്ടുമല ആദിവാസി ഊരുകളിൽ ഓണക്കിറ്റ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ചുദിവസത്തേക്ക് 35 ലക്ഷം പ്രതിഫലം വാങ്ങുന്ന ഹാസ്യനടന്മാരുണ്ട്. അവരെയും കാണുന്നില്ല. ഒരു ഉദ്ഘാടനത്തിന് 30 ലക്ഷം വാങ്ങുന്ന താരങ്ങളുണ്ട്. ആ പൈസയെങ്കിലും അവർ കൊടുക്കേണ്ടേ. വളരെ കുറച്ച് ആളുകളാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. നന്മ നശിച്ചിട്ടില്ലാത്ത മനുഷ്യരുടെ വലിയ മനസ്സാണ് പോയ നാളുകളിൽ നാം കണ്ടതെന്നും ഗണേഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.