ശിവസേനയുടെ ഭീഷണി; രാംലീലയിൽ നിന്ന്​ സിദ്ദീഖി പിൻമാറി

ലഖ്​നോ: യു.പിയിലെ ബുധാന ഗ്രാമത്തിൽ നടക്കുന്ന രാംലീല ആ​േഘാഷത്തിൽ മാരീച​െൻറ വേഷം അവതരിപ്പിക്കുന്നതിൽ നിന്ന്​ തന്നെ മാറ്റി നിർത്തിയത്​ കുട്ടിക്കാലം മുതൽക്കുള്ള ത​െൻറ സ്വപ്​നം തകർത്തതായി ബോളിവുഡ്​ നടൻ നവാസുദ്ദീൻ സിദ്ദീഖി. ശിവസേനയുടെ ഭീഷണിയെ തുടർന്നാണ്​ രാംലീല ആ​േഘാഷത്തിൽ നിന്ന്​ സിദ്ദീഖി വിട്ടുനിന്നത്.

രാമ​െൻറ അ​േമ്പറ്റ്​ മരിക്കാൻ ആഗ്രഹിക്കുന്ന രാക്ഷസനായ​ മാരീച​െൻറ വേഷമായിരുന്നു സിദ്ദീഖി ചെയ്യേണ്ടിയിരുന്നത്​. ദസ്സറ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന രാംലീല പരിപാടിയുടെ സംഘാടകരെ സിദ്ദീഖി തന്നെയാണ്​ സമീപിച്ചത്. സംഘാടകർ അദ്ദേഹത്തി​െൻറ ആ​​​​വശ്യം അംഗീകരിക്കുകയായിരുന്നു. തുടർന്ന്​ നടൻ പരിശീലനവും തുടങ്ങി.

എന്നാൽ, രാംലീലയിൽ നവാസുദ്ദീൻ സിദ്ദീഖി അഭിനയിക്കുന്നതിനെതിരെ ശിവസേന രംഗത്ത്​ വരികയായിരുന്നു. അമ്പതോളം ഹിന്ദി ചിത്രങ്ങളിൽ അഭിനിയിച്ച ബോളിവുഡ്​ നടനാണ്​ നവാസുദ്ദീൻ സിദ്ദീഖി.

Tags:    
News Summary - Forced Out Of Ramlila Show, Nawazuddin Siddiqui

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.