പ്ര​തി​ഷേ​ധ​ത്തി​നാ​യി തെ​രു​വി​ലേ​ക്കെ​ന്ന്​ ഫ​ർ​ഹാ​ൻ അ​ഖ്​​ത​ർ

പൗ​ര​ത്വ ഭേ​ദ​ഗ​തി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​മാ​ത്രം പ്ര​തി​ഷേ​ധ​വു​മാ​യി നി​ൽ​ക്കേ​ണ്ട കാ​ലം ക​ഴി​ഞ്ഞെ​ന്നും തെ​രു​വി​ലി​റ​ങ്ങു​​​മെ​ന്നും ബോ​ളി​വു​ഡ്​ താ​രം ഫ​ർ​ഹാ​ൻ അ​ഖ്​​​ത​ർ. മും​ബൈ​യി​ലെ ആ​ഗ​സ്​​റ്റ്​​ ക്രാ​ന്തി മൈ​താ​നി​യി​ൽ വ്യാ​ഴാ​ഴ്​​ച ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ​​ങ്കെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പൗ​ര​ത്വ ഭേ​ദ​ഗ​തി​യി​ൽ ​ഹി​ന്ദി സി​നി​മ ലോ​ക​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ജാ​മി​അ മി​ല്ലി​യ ഇ​സ്​​ലാ​മി​യ​യി​ൽ ന​ട​ന്ന പൊ​ലീ​സ്​ അ​തി​ക്ര​മ​ത്തി​നെ​തി​രെ​യും സി​നി​മ​ലോ​കം രം​ഗ​ത്തു​ണ്ട്. ഫ​ർ​ഹാ​​െൻറ പി​താ​വും ക​വി​യും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ജാ​വേ​ദ്​ അ​ഖ്​​​ത​ർ, അ​ഭി​നേ​താ​ക്ക​ളാ​യ സീ​ഷാ​ൻ അ​യ്യൂ​ബ്, പ​രി​നീ​തി ചോ​പ്ര, സി​ദ്ധാ​ർ​ഥ്​ മ​ൽ​ഹോ​ത്ര, സം​വി​ധാ​യ​ക​രാ​യ വി​ശാ​ൽ ഭ​ര​ദ്വാ​ജ്, അ​നു​രാ​ഗ്​ ക​ശ്യ​പ്, ഹോ​ളി​വു​ഡ്​ ന​ട​ൻ ജോ​ൺ കു​സാ​ക്​ തു​ട​ങ്ങി​യ​വ​ർ ജാ​മി​അ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

അ​തി​നി​ടെ, ട്വി​റ്റ​റി​ൽ ഫ​ർ​ഹാ​ൻ കു​റി​പ്പി​ട്ട​തി​​െൻറ കൂ​ടെ ചേ​ർ​ത്ത ഭൂ​പ​ട ചി​ത്ര​ത്തി​ൽ പി​ഴ​വു പ​റ്റി​യ​ത്​ ചൂ​ണ്ടി​ക്കാ​ണി​ച്ച്​ നി​ര​വ​ധി പേ​ർ ക​മ​ൻ​റി​ട്ടു. ഭൂ​പ​ടം റീ​പോ​സ്​​റ്റ്​ ചെ​യ്​​ത​താ​ണെ​ന്നും പി​ഴ​വി​ന്​ മാ​പ്പു​പ​റ​യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു. അ​തി​നോ​ടൊ​പ്പ​മു​ള്ള കു​റി​പ്പി​ൽ​നി​ന്ന്​ പി​റ​കോ​ട്ടി​ല്ലെ​ന്ന്​ ഹ​ർ​ഹാ​ൻ ര​ണ്ടാ​മ​ത്തെ പോ​സ്​​റ്റി​ൽ വ്യ​ക്ത​മാ​ക്കി. ക​ശ്​​മീ​രി​​െൻറ ഓ​രോ ഇ​ഞ്ചും ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം കു​റി​ച്ചു.

Tags:    
News Summary - Farhan Akthar on CAA Protest-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.