Posted On
date_range Updated On
date_range നസ്രിയയെ ചേർത്ത് പിടിച്ച് ഫഹദിന്‍റെ പ്രസംഗം; ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങൾ
സൈബർ സുരക്ഷ സംബന്ധിച്ച രാജ്യാന്തര സമ്മേളനം ‘കൊക്കൂൺ -11’ ന്‍റെ പ്രചരണ പരിപാടിയിൽ പങ്കെടുത്ത് താര ജോഡികളായ നസ്രിയയും ഫഹദ് ഫാസിലും. കൊക്കൂണിന്‍റെ ടീസർ വിഡിയോ പ്രകാശനം ഇരുവരും ചേർന്നാണ് നിർവഹിച്ചത്. ഉദ്ഘാടനത്തിന് ശേഷം നസ്രിയയെ ചേർത്തുനിർത്തിയുള്ള ഫഹദിന്‍റെ പ്രസംഗം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഇരിപ്പിടത്തിലേക്ക് മടങ്ങാനൊരുങ്ങിയ നസ്രിയയെ ഫഹദ് വിളിച്ച് അരികിലേക്ക് ചേർത്തുനിര്‍ത്തിയാണ് പ്രസംഗിച്ചത്.
സൈബർ രംഗത്തെ ചതിക്കുഴികളെക്കുറിച്ച് ബോധവത്കരണം ഈ സമയത്ത് അനിവാര്യമാണെന്ന് ഫഹദ് പറഞ്ഞു. എറണാകുളം റേഞ്ച് ഐ.ജി. വിജയ് സാഖറെ, സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി. ദിനേശ്, ടി.സി.എസ്. വൈസ്. പ്രസിഡന്റ് ദിനേശ് തമ്പി എന്നിവരും ചടങ്ങിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.