Posted On
date_range Updated On
date_range വാഹന രജിസ്ട്രേഷന്; ഫഹദ് ഫാസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
ആലപ്പുഴ: പുതുച്ചേരിയിലെ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതിയിനത്തിൽ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയെന്ന കേസിൽ നടൻ ഫഹദ് ഫാസിലും മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാനത്തിന് കുറവുവന്ന നികുതി ഫഹദ് അടച്ചെങ്കിലും മറ്റ് നിയമനടപടികൾ മുന്നിൽക്കണ്ടാണ് ആലപ്പുഴ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്. സമാന കേസിൽ നടൻ സുരേഷ് ഗോപിയും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.
ബുധനാഴ്ചയാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക. രജിസ്ട്രേഷന് തട്ടിപ്പ് വിവാദമായതിനെത്തുടര്‍ന്ന് ഫഹദ് ഫാസില്‍ തന്റെ കൈവശമുള്ള ആഢംബര കാറിന് 11 ലക്ഷം രൂപ നികുതി അടച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.