Posted On
date_range Updated On
date_range അസ്ഗർ ഫർഹാദി ചിത്രം ‘എവരിബഡി നോസി’ന്‍റെ ട്രെയിലർ
എ സെപ്പറേഷന്‍, ദ സെയിൽസ്മാൻ എന്നീ ചിത്രങ്ങളിലൂടെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരം നേടിയ അസ്ഗർ ഫർഹാദി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എവരിബഡി നോസിന്‍റെ ട്രെയിലർ പുറത്തിറങ്ങി.
പെനിലോപ് ക്രൂസ്, ജാവിയർ ബാർഡെം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. അലക്സാണ്ടറെ മാല്ലെറ്റ് ഗെയ് ആണ് നിർമാണം. 2019 ഫെബ്രുവരിയിൽ ചിത്രം റിലീസ് ചെയ്യും. നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശനത്തിന് ശേഷമാണ് ചിത്രം റിലീസിങ്ങിനൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.