ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ‘ദി വയർ.കോമിന് നൽകിയ അഭിമുഖത്തിൽ തന്നെ കോമാളിയെന്നും പാ ദസേവകനെന്നും വിളിച്ച നടൻ നസറുദ്ദീൻ ഷാക്ക് മറുപടിയുമായി ബോളിവുഡ് നടൻ അനുപം ഖേർ. പൗരത്വ ഭേദഗതി നിയമത്തെ അനു കൂലിച്ച് ട്വീറ്റിട്ടതിനാണ് നസറുദ്ദീൻ ഷാ അനുപം ഖേറിനെതിരെ കടുത്ത പ്രയോഗങ്ങൾ നടത്തിയത്.
നസറുദ്ദീൻ ഷായു ടെ പ്രസ്താവനകളെ ആരും ഗൗരവമായി എടുക്കാറില്ലെന്ന് അനുപം ഖേർ അഭിപ്രായപ്പെട്ടു. കാരണം ഇതൊന്നും നസറുദ്ദീൻ ഷാ അല ്ല സംസാരിക്കുന്നത്. വർഷങ്ങളായി അദ്ദേഹം ഉപയോഗിച്ച വസ്തുക്കളാണെന്ന് തങ്ങൾക്കറിയാം. ശരിയും തെറ്റും നിർണയിക്ക ാനുള്ള അദ്ദേഹത്തിെൻറ കഴിവിനെ അവ മറച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ട്വിറ്റിലിട്ട വിഡിയോയിലാണ് അനുപം ഖേർ നസറുദ്ദീൻ ഷാക്ക് മറുപടി നൽകിയത്.
പാദസേവ ചെയ്യുന്നത് അനുപം ഖേറിെൻറ രക്തത്തിലുള്ളതാണെന്ന ഷായുടെ ആക്ഷേപത്തിന്, തെൻറ രക്തത്തിലുള്ളത് ഹിന്ദുസ്ഥാൻ ആണെന്ന മറുപടിയാണ് അനുപം ഖേർ നൽകിയത്.
അനുപം ഖേർ ട്വിറ്ററിലിട്ട വിഡിയോ സന്ദേശത്തിലെ വാക്കുകൾ:
‘‘എന്നെക്കുറിച്ച് നിങ്ങൾ നൽകിയ അഭിമുഖം ഞാൻ കണ്ടു. ഞാൻ കോമാളിയാണെന്നും നിങ്ങൾ എന്നെ ഗൗരവമായി കാണുന്നില്ലെന്നും ഞാൻ ഒരു പാദസേവകനാണെന്നും അതെല്ലാം എെൻറ രക്തത്തിലുള്ളതാണെന്നും നിങ്ങൾ പറഞ്ഞു. ഈ അഭിനന്ദനങ്ങൾക്ക് നന്ദി, പക്ഷേ നിങ്ങൾ പറഞ്ഞത് ഞാൻ ഗൗരവമായി എടുക്കുന്നില്ല. എന്നിരുന്നാലും, ഞാൻ ഒരിക്കലും നിങ്ങളോട് മോശമായി സംസാരിക്കുകയോ പറയുകയോ ചെയ്യില്ല. എല്ലാ വിജയങ്ങളും ഉണ്ടായിരുന്നിട്ടും, നിങ്ങൾ ജീവിതം മുഴുവൻ നിരാശയോടെയാണ് ചെലവഴിച്ചതെന്ന് പറയാൻ ഇപ്പോൾ ഞാനാഗ്രഹിക്കുന്നു.
ദിലീപ് കുമാർ, അമിതാഭ് ബച്ചൻ, രാജേഷ് ഖന്ന, ഷാരൂഖ് ഖാൻ, വിരാട് കോഹ്ലി എന്നിവരെ വിമർശിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, ഞാൻ ഒരു മികച്ച കൂട്ടായ്മയിലാണെന്ന് എനിക്ക് ഉറപ്പുണ്ട്. മാത്രമല്ല, ഈ ആളുകളാരും നിങ്ങളുടെ പ്രസ്താവനകളെ ഗൗരവമായി എടുത്തിട്ടില്ല. കാരണം ഇതൊന്നും നിങ്ങളല്ല സംസാരിക്കുന്നതെന്നും വർഷങ്ങളായി നിങ്ങൾ ഉപയോഗിച്ച വസ്തുക്കളാണെന്നും ഞങ്ങൾക്കറിയാം. ശരിയും തെറ്റും നിർണയിക്കാനുള്ള നിങ്ങളുടെ കഴിവിനെ അവ മറച്ചിരിക്കുന്നു.
എന്നെക്കുറിച്ച് മോശമായ കാര്യങ്ങൾ പറയുന്നത് ഒന്നു രണ്ട് ദിവസത്തേക്ക് നിങ്ങളെ വാർത്താ തലക്കെട്ടാക്കുമായിരിക്കും, ഇത് നിങ്ങൾക്കുള്ള എെൻറ സമ്മാനമാണ്. ദൈവം നിങ്ങളെ സന്തോഷിപ്പിക്കട്ടെ, നിങ്ങളുടെ അഭ്യുദയകാംക്ഷിയായ അനുപം. എെൻറ രക്തത്തിൽ എന്താണുള്ളതെന്ന് നിങ്ങൾക്കറിയാമോ? -ഹിന്ദുസ്ഥാൻ.’’
जनाब नसीरुदिन शाह साब के लिए मेरा प्यार भरा पैग़ाम!!! वो मुझसे बड़े है। उम्र में भी और तजुर्बे में भी। मै हमेशा से उनकी कला की इज़्ज़त करता आया हूँ और करता रहूँगा। पर कभी कभी कुछ बातों का दो टूक जवाब देना बहुत ज़रूरी होता। ये है मेरा जवाब। pic.twitter.com/M4vb8RjGjj
— Anupam Kher (@AnupamPKher) January 22, 2020
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.