Posted On
date_range Updated On
date_range അമ്മ ഷോയിൽ ദിലീപിനെ പങ്കെടുപ്പിക്കില്ല -മോഹൻലാൽ
ദുബൈ: പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ശേഖരിക്കുന്നതിന് മലയാള താര സംഘടനയായ അമ്മയും മലയാള ചാനലായ ഏഷ്യാനെറ്റും ചേർന്ന് അബൂദബിയിൽ സംഘടിപ്പിക്കുന്ന താരനിശയിൽ ദിലീപിനെ പങ്കെടുപ്പിക്കില്ല. അമ്മയിൽ അംഗമല്ലാത്ത നിലയിൽ ദിലീപിന് പരിപാടിയിൽ പങ്കെടുക്കാനാവില്ലെന്ന് പ്രസിഡന്‍റ് മോഹൻലാൽ പറഞ്ഞു. ഡിസംബറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വനിതാ താരങ്ങളുമായി പ്രശ്നങ്ങളൊന്നുമില്ല. അമ്മ അവരെ ആദരിക്കുന്നു. മീ ടൂ താൽകാലിക പ്രതിഭാസമാണ്. അതിനെ ഒരു മൂവ്മെന്‍റ് എന്ന് വിളിച്ചുകൂടാ. അത് ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണ്. അത് അൽപകാലം തുടരും. പിന്നീട് അവസാനിക്കുമെന്നും മോഹൻലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.