കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപിന് വിദേശയാത്ര നടത്താൻ കോടതിയുടെ താൽക്കാലിക അനുമതി. ഇൗമാസം 20 മുതൽ 22വരെ ദോഹയിൽ പോകാൻ അനുമതി തേടി ദിലീപ് സമർപ്പിച്ച അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിക്കുകയായിരുന്നു.
ഹൈകോടതിയാണ് ജാമ്യം അനുവദിച്ചപ്പോൾ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്ന വ്യവസ്ഥ നിഷ്കർഷിച്ചിരുന്നത്. തുടർന്നാണ് ദിലീപ് വിദേശയാത്രക്ക് പാസ്പോർട്ട് വിട്ടുകിട്ടാൻ കോടതിയെ സമീപിച്ചത്. നേരത്തേ, സമാന രീതിയിൽ അനുമതിയോടെ ദിലീപ് ദുബൈ യാത്രയും നടത്തിയിരുന്നു. അതിനിടെ, കേസുമായി ബന്ധപ്പെട്ട ഏഴ് രേഖകൾ നൽകാനാവില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കേസ് തിങ്കളാഴ്ച പരിഗണിച്ചപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ ഹാജരാക്കി. ഇവരെ റിമാൻഡ് ചെയ്ത് വീണ്ടും ജയിലിലേക്ക് അയച്ചു. ദിലീപ്, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ ഹാജരായില്ല. കേസ് വീണ്ടും അടുത്തമാസം എട്ടിന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.