ഡി സിനിമാസ്​: വിജിലൻസ്​ കേസ്​ 21ലേക്ക്​ മാറ്റി

തൃശൂർ: ചാലക്കുടിയിൽ നടൻ ദിലീപി​െൻറ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ഭൂമി കൈയേറ്റത്തിൽ മുൻ കലക്ടർ എം.എസ്. ജയ, നടൻ ദിലീപ് എന്നിവർ​െക്കതിരെ അന്വേഷണം ആവശ്യപ്പെട്ട്​ നൽകിയ വിജിലൻസ് കേസ്​ 21ലേക്ക്​ മാറ്റി. ഭൂമി കൈയേറ്റമില്ലെന്ന് കണ്ടെത്തി വിജിലൻസ് നൽകിയ ത്വരിതാന്വേഷണ റിപ്പോർട്ടിനെതിരെ പൊതുപ്രവർത്തകൻ പി.ഡി. ജോസഫ്​ നൽകിയ ഹർജിയാണ്​ മാറ്റിവെച്ചത്​.

തിയറ്റര്‍ സമുച്ചയത്തിന് വേണ്ടി സര്‍ക്കാര്‍, പുറമ്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്നും ഡി സിനിമാസില്‍ അനധികൃത നിർമാണ പ്രവര്‍ത്തനം നടന്നിട്ടില്ലെന്നുമാണ്​ വിജിലൻസ് റിപ്പോർട്ട്. പരിസരത്തുള്ള സ്വകാര്യ ക്ഷേത്രത്തി​െൻറ ഒന്നര സ​െൻറ് ഭൂമി മാത്രമാണ് ഡി സിനിമാസി​െൻറ കൈവശമുള്ളതെന്നും ക്ഷേത്രം അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് പരാതിയില്ലെന്നുമുള്ള ജില്ല സർവേയറുടെ റിപ്പോർട്ട് പകർത്തിയതാണിതെന്നായിരുന്ന ഹർജിക്കാര​​െൻറ ആക്ഷേപം.

Tags:    
News Summary - dileep D Cinemas Vigilance Case -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.