Posted On
date_range Updated On
date_range ഹിന്ദുത്വ തീവ്രവാദ പരാമർശം; കമൽ ഹാസനെതിരെ പരാതി
വാരാണസി: തീവ്ര വലതുപക്ഷ കക്ഷികൾ നിഷേധിച്ചാലും ഹിന്ദുത്വ തീവ്രവാദമുണ്ടെന്നത് നിഷേധിക്കാനാവില്ലെന്ന നടൻ കമൽ ഹാസെൻറ പ്രസ്താവനക്കെതിരെ പരാതി. വാരാണസി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുമ്പാകെയാണ് അഭിഭാഷകൻ കമലേഷ് ചന്ദ്ര ത്രിപാഠി പരാതി നൽകിയത്. കേസ് ഫയലിൽ സ്വീകരിച്ച കോടതി ഇന്ന് വാദം കേൾക്കും. ഹിന്ദുത്വ തീവ്രവാദം സംബന്ധിച്ച നടെൻറ പരാമർശം ഹിന്ദുവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.