ചണ്ഡീഗഡ്: ബജ്രംഗി ബൈജാൻ താരം അൽക കൗശലിന് തടവുശിക്ഷ. സാമ്പത്തിക ക്രമക്കേടു നടത്തിയെന്ന് കോടതി കെണ്ടത്തിയതിനെ തുടർന്നാണ് തടവ് വിധിച്ചത്. നടിയും അവരുടെ അമ്മയും ചേർന്ന് കർഷകനെ വഞ്ചിച്ചുവെന്നാണ് കേസ്. സീരിയൽ നിർമിക്കാൻ എന്നു പറഞ്ഞ് കർഷകനിൽ നിന്ന് 50 ലക്ഷം രൂപ കടം വാങ്ങി തിരിച്ചു നൽകിയില്ലെന്നാണ് പരാതി. 25 ലക്ഷത്തിെൻറ രണ്ടു െചക്കുകൾ അൽക നൽകിെയങ്കിലും തുകയില്ലാത്തതിനാൽ ചെക്ക് മടങ്ങിയെന്ന് കർഷകെൻറ അഭിഭാഷകൻ ആരോപിച്ചു.
2015ൽ കർഷകൻ മലേർകോട്ല കോടതിയെ സമീപിച്ചിരുന്നു. കോടതി നടിക്ക് രണ്ടുവർഷം തടവ് ശിക്ഷ വിധിച്ചിരുന്നെങ്കിലും താരം സൻഗ്രൂർ കോടതിയിൽ അപ്പീൽ നൽകി. എന്നാൽ അപ്പീൽ തള്ളിയ കോടതി കീഴ് കോടതിയുടെ ഉത്തരവ് ശരിവെക്കുകയായിരുന്നു.
ബജ്രംഗി ബൈജാനിൽ കരീന കപൂറിെൻറ അമ്മ വേഷം ചെയ്തതോെടയാണ് ടെലിവിഷൻ താരമായ അൽക കൗശൽ ശ്രദ്ധ നേടിയത്. ക്യൂനിൽ കങ്കണ റനാവത്തിെൻറ അമ്മയായും അഭിനയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.