ബിനീഷ്​ ബാസ്​റ്റിനെതിരെയുള്ള അധിക്ഷേപം; സംവിധായക​െൻറ വിക്കിപീഡിയയിലും പ്രതിഷേധം

കോഴിക്കോട്​: പാലക്കാട്​ ഗവ.മെഡിക്കൽ കോളജിൽ മുഖ്യാതിഥിയായി എത്തിയ നടൻ ബിനീഷ്​ ബാസ്​റ്റിന്​ സംവിധായകൻ അനിൽ രാധാകൃഷ്​ണ മേനോനിൽ നിന്ന്​ അധിക്ഷേപം നേരിട്ട സംഭവത്തിൽ സംവിധായക​​െൻറ വിക്കിപീഡിയ പേജിൽ ആരാധകരുടെ പ്രതിഷേധം. അനിലിനെ കുറിച്ചുള്ള വിവരങ്ങളിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയാണ്​ പ്രതിഷേധിച്ചത്​.

മനുഷ്യത്വം ഇല്ലാത്ത ആളാണെന്നും പാവങ്ങളുടെ കൂടെ ഇരിക്കാൻ കഴിയാത്തവനാണെന്നും പാവപെട്ട കലാകാരൻമാരെ ആക്ഷേപിക്കലാണ്​ ഹോബിയെന്നുമാണ്​ ചിലർ വിക്കിപീഡിയയിൽ കുറിച്ചത്​. അദ്ദേഹത്തി​​െൻറ അടിസ്ഥാന വിവരങ്ങൾ നൽകിയ ഭാഗത്തും വിവരങ്ങളിൽ മാറ്റം വരുത്തി ആക്ഷേപകരമായ വാക്കുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്​. എന്നാൽ അധികം വൈകാതെ ഇത്​ പഴയ നിലയിലേക്ക് തന്നെ​ മാറ്റിയിട്ടുണ്ട്​.

അനിൽ രാധാകൃഷ്​ണ മേനോ​​െൻറ ഫേസ്​ബുക്ക്​ പേജിൽ വലിയ തോതിലുള്ള സൈബർ ആക്രമണമാണ്​ നടക്കുന്നത്​. ബിനീഷ്​ ബാസ്​റ്റിന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ചും അനിലിനെതിരെ മോശം പദപ്രയോഗങ്ങൾ നടത്തിയുമാണ്​ പലരും അദ്ദേഹത്തി​​െൻറ ഫേസ്​ബുക്ക്​ പേജ്​ കൈയടക്കിയത്​. സംഭവത്തിൽ അനിൽ രാധാകൃഷ്​ണ മേനോനെതിരെ വിവിധ ​ഭാഗങ്ങളിൽ നിന്ന്​ രൂക്ഷമായ വിമർശനമാണ്​ ഉയരു​ന്നത്​.

പാലക്കാട്​ സർക്കാർ മെഡിക്കൽ കോളജിൽ കോളേജ് ഡേ പരിപാടിയില്‍ മുഖ്യാതിഥി ആയി പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബിനീഷ്. ഇതേ പരിപാടിയിൽ മാഗസിൻ ലോഞ്ചിങ്ങിന് മുഖ്യാതിഥിയായാണ് അനില്‍ രാധാകൃഷ്ണ മേനോന്‍ എത്തിയത്. തന്‍റെ സിനിമയില്‍ അവസരം ചോദിച്ച് നടന്ന നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞുവെന്നും അതിനാൽ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടതായുമാണ്​ ബിനീഷ് വെളിപ്പെടുത്തിയത്​. ഇതിൽ പ്രതിഷേധിച്ച് ബിനീഷ് വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ബിനീഷ് നടത്തിയ പ്രസംഗത്തിന് വലിയ കരഘോഷമാണ് വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ചത്.

Tags:    
News Summary - anil radhakrishna menon and bineesh bastin conflict; protest in wikipedia page too -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.