ചെന്നൈ: കമലഹാസനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിെൻറ ബിഗ്ബോസ് എന്ന തമിഴ് റിയാലിറ്റി ഷോ നിരോധിക്കണമെന്നും ഹിന്ദു സംഘടനകൾ. ഷോയിൽ അശ്ലീലമുെണ്ടന്ന് ആരോപിച്ചാണ് ഹിന്ദു സംഘടനകൾ കമലഹാസനെതിരെ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ വിമർശകർക്കെതിരെ ശക്തമായ പ്രതികരണവുമായി കമലഹാസൻ രംഗത്തെത്തി. വിമർശിക്കുന്നവർ അറസ്റ്റ് ആവശ്യപ്പെടാൻ വളരെ വൈകിയെന്നും താൻ മുമ്പ് അഭിനയിച്ച ധാരാളം സിനിമകളിൽ അടുത്തിടപഴകുന്ന ദൃശ്യങ്ങളുണ്ടെന്നും കമലഹാസൻ പറഞ്ഞു.
ദശാബ്ദങ്ങളായി താൻ അഭിനയിച്ച പല ചിത്രങ്ങളിലും ചുംബന ദൃശ്യങ്ങളുണ്ട്. ഇത്ര വൈകിയാണോ അവർ തെൻറ അറസ്റ്റ് ആവശ്യപ്പെടുന്നതെന്ന് കമലഹാസൻ ചോദിച്ചു.
റിയാലിറ്റി ഷോ തമിഴ് സംസ്കാരത്തെ നശിപ്പിക്കുമെന്ന വിമർശകരുടെ വാദത്തെ അദ്ദേഹം പുച്ഛിച്ചു തള്ളി. തെൻറ സിനിമകളിെല പ്രണയ സീനുകൾ ഏൽപ്പിക്കാത്ത മുറിവുകളൊന്നും റിയാലിറ്റി ഷോ തമിഴ് സംസ്കാരത്തിന് ഏൽപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചാൽ താൻ മാപ്പു പറയില്ലെന്നും തെറ്റ് ചെയ്തെന്ന് തനിക്ക് ബോധ്യപ്പെട്ടാൽ മാത്രമേ മാപ്പു പറയൂവെന്നും പറഞ്ഞ കമലഹാസൻ അവർക്ക് പറ്റുമെങ്കിൽ തന്നെ അറസ്റ്റ് ചെയ്യിക്കേട്ട എന്നും പറഞ്ഞു. നിയമ സംവിധാനത്തിൽ താൻ വിശ്വസിക്കുന്നുണ്ട്. നിയമം തന്നെ രക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.