Posted On
date_range Updated On
date_range അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞ് തീർക്കും; അവിടെ വാഴവെട്ടാൻ വരരുത് -അജു
മലയാളികളെ അധിക്ഷേപിച്ച അർണബ് ഗോസ്വാമിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ വീണ്ടും പ്രതികരണവുമായി നടൻ അജു വർഗീസ്. ഇത് രണ്ടാം തവണയാണ് അജു ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്നത്.
അജുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
ഒരു ദുരന്തം വന്നപ്പോൾ കൂടെ കൈ പിടിച്ചു കട്ടക്ക് കൂടെ നിന്നവരാ ഞങ്ങൾ മലയാളികൾ കൂടെ ഇവിടുത്തെ ഞങ്ങളുടെ മാധ്യമങ്ങളും. അന്നൊന്നും ഒരു ദേശിയ മാധ്യമവും ഇത്രേ ഉറക്കെ ശബ്ദിച്ചു കണ്ടും ഇല്ല കെട്ടും ഇല്ല. ഇന്ന് അത് അതിജീവിച്ചു വരുമ്പോൾ ശെരിയാ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും പക്ഷെ അത് ഞങ്ങൾ തമ്മിൽ തമ്മിൽ പറഞ്ഞു തീർക്കും, അവിടെ വാഴ വെട്ടാൻ വരരുത്. ഇത് പറയാൻ ഒരു പാർട്ടി മെംബെര്ഷിപ്പും വേണ്ട, മലയാളി ആയാൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.