സുജോയ് ഘോഷിന് പിന്നാലെ ഐ.എഫ്.എഫ്.ഐയിൽ നിന്ന് അപൂർവ അസ്രാനിയും രാജിവെച്ചു

ന്യൂഡൽഹി: അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ നിന്നും പാനലിന്‍റെ അനുമതിയില്ലാതെ ചിത്രങ്ങൾ പിൻവലിച്ചതിൽ പ്രതിഷേധിച്ച് ജൂറി തലവൻ സുജോയ് ഘോഷ് രാജി വെച്ചതിന് പിന്നാലെ ജൂറി അംഗം അപൂർവ അസ്രാനിയും രാജിവെച്ചു

ഹൻസലി മേത്ത സംവിധാനം ചെയ്ത അലിഗഡ്, സിമ്രാൻ എന്നീ ചിത്രങ്ങൾക്ക് രചന നിർവഹിച്ച അസ്രാനി സുജോയിയുടെ രാജിയെ കുറിച്ച് പ്രതികരിക്കാൻ തയാറായില്ലെങ്കിലും രാജി വെച്ചേക്കുമെന്നാണ് അടുത്ത വൃത്തങ്ങൽ നൽകുന്ന സൂചന. സെക്സി ദുർഗ, ന്യൂഡ് എന്നിവ മികച്ച ചിത്രങ്ങളാണ്. ഇവ രണ്ടും സമകാലീന ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതത്തെ കുറിച്ചാണ് പറയുന്നതെന്ന് അസ്രാനി നേരത്തെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. 

മലയാളിയായ സനൽകുമാർ ശശിധരന്‍റെ സെക്സി ദുർഗ, രവി ജാദവിന്‍റെ മറാത്തി സിനിമയായ ന്യൂഡ് എന്നീ സിനിമകളാണ് 13അംഗ ജൂറിയുടെ അനുമതിയില്ലാതെ ഐ ആൻഡ് ബി മന്ത്രായം പിൻവലിച്ചത്.  

നവംബർ 20 മുതൽ 28വരെ ഗോവയിൽ അരങ്ങേറുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലാണ് ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കാനിരുന്നത്. സിനിമകളുടെ പട്ടിക ഈ മാസം ഒൻപതിനാണ് പുറത്തുവിട്ടത്.'കണ്ടപെററി സിനിമ വിഭാഗത്തിലെ ഏറ്റവും ശക്തമായ രണ്ടു സിനിമകളായിരുന്നു ന്യൂഡും സെക്സി ദുർഗയും. 

അതസമയം, മന്ത്രാലയത്തിന്‍റെ നടപടി നേരത്തേ പ്രതീക്ഷിച്ചിരുന്നു എന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ പ്രതികരിച്ചു.  അവർക്ക് ആദ്യം മുതലേ എന്‍റെ സിനിമയുടെ പേരിനോട് താൽപര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് സെക്സി ദുർഗ എന്ന പേര് എസ്. ദുർഗയാക്കി മാറ്റിയത്. വിവാദം അവിടെ അവസാനിക്കേണ്ടതായിരുന്നു. അവരുടെ പ്രശ്നം എന്‍റെ സിനിമയുടെ ഉള്ളടക്കമായിരുന്നു- സനൽകുമാർ പറഞ്ഞു.

ചിത്രം പിൻവലിച്ചതിനെതിരെ അദ്ദേഹം കേരള ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. 

Tags:    
News Summary - After Sujoy Ghosh's Resignation, Apurva Asrani Steps Down From Jury-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.