'അമ്മ'യിലെ ഇടത് എം.പിക്കും എം.എൽ.എമാർക്കും എതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ ഇടത് എം.പിക്കും എം.എൽ.എമാർക്കും എതിരെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. അമ്മ യോഗത്തിൽ എം.എൽ.എമാർ സ്വീകരിച്ചത് ഇടതുപക്ഷ നിലപാടല്ലെന്ന് മെഴ്സിക്കുട്ടിയമ്മ പറഞ്ഞു. അഭിനേതാക്കളുടെ സംഘടനയിൽ രണ്ട് എം.എൽ.എമാർ ഉള്ളതു കൊണ്ട് സർക്കാറിന്‍റെ നിലപാടുകളെ സ്വാധീനിക്കാൻ കഴിയില്ലെന്നും മെഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു. 

എല്ലാ കാലത്തും ഇരക്കൊപ്പമാണ് സംസ്ഥാന സർക്കാർ. സംഘടനയുടെ ന്യായീകരണം സാമാന്യ ബുദ്ധിയുള്ള ആർക്കും മനസിലാകില്ല. ഇരയോടൊപ്പം നിൽകാനുള്ള സാമൂഹിക ബാധ്യതയിൽ നിന്ന് അമ്മ പിൻമാറിയോ എന്ന് മെഴ്സിക്കുട്ടിയമ്മ ചോദിച്ചു. കുറ്റം ചെയ്തവർ എത്ര പ്രമാണിമാരാണെങ്കിലും ശിക്ഷിക്കപ്പെടുമെന്നും മെഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. 

സിനിമയിൽ അഭിനയിക്കുന്നവരെ റോൾ മോഡലായി ജനങ്ങൾ ബഹുമാനത്തോടെ കാണുന്നു. റോൾ മോഡൽ സിനിമയിൽ മാത്രം മതിയോ ജീവിതത്തിൽ വേണ്ടേ എന്ന് എനിക്കും തോന്നിയിട്ടുണ്ട്. രാജിവെച്ച നാലു പേരെ അഭിനന്ദിക്കുന്നു. മറ്റുള്ള നടിമാരും സംഘടനയുടെ തെറ്റായ തീരുമാനത്തിനെതിരെ പ്രതികരിക്കണമെന്നും മെഴ്സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. 


 

Tags:    
News Summary - Actress Resignation: Minister J Mercykutty Amma teach to Innocent MP, Mukesh MLA and Ganesh Kumar MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.