Posted On
date_range Updated On
date_range നടി അക്രമിക്കപ്പെട്ട സംഭവം; പുതിയ ചോദ്യാവലിയുമായി പൊലീസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെയും നാദിർഷയെയും പൊലീസ് വീണ്ടും ചോദ്യം ചെയ്തേക്കും. നേരത്തെ ഇരുവരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പുതിയ ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. ദിലീപിന്റെ മൊഴി 143 പേജും നാദിർഷയുടേത് 140 പേജുമാണുള്ളത്. ചോദ്യംചെയ്യലിനു ശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കൂ എന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. കേസന്വേഷണത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഐ.ജി. ദിനേന്ദ്ര കശ്യപ്, കൂടുതൽ ചോദ്യം ചെയ്യലുകൾക്കും തുടർ നടപടികൾക്കുമായി ആലുവയിൽ തങ്ങുകയാണ്.
അതേസമയം, അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്നും അറസ്റ്റിന്‍റെ കാര്യങ്ങളെ കുറിച്ച് പറയാറായിട്ടില്ലെന്നും ആലുവ റൂറല്‍ എസ്.പി എ.വി. ജോര്‍ജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.