Posted On
date_range Updated On
date_range സിനിമാ പ്രതിസന്ധി: സർക്കാർ ഇടപെടണം -ഇന്നസെന്‍റ്
കൊച്ചി: കേരളത്തിൽ സിനിമാ രംഗത്തുണ്ടായ പ്രതിസന്ധിയിൽ തിയേറ്റർ ഉടമകൾക്കെതിരെ താര സംഘടനയായ അമ്മയുടെ പ്രസിഡന്‍റും എം.പിയമായ ഇന്നസെന്‍റ്. കേരളത്തിലെ തീയേറ്ററുകളിൽ നിന്നു മലയാള സിനിമകൾ പിൻവലിച്ചാൽ അന്യഭാഷ സിനിമകൾ പ്രദർശിപ്പിക്കുമെന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്‍റെ നിലപാട് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണെന്ന് ഇന്നസെന്‍റ് പറഞ്ഞു.
മറ്റു സംസ്‌ഥാനങ്ങളിലാണ് ഇത്തരത്തിൽ തീയറ്ററുടമകൾ പറയുന്നതെങ്കിൽ ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ കഴിയില്ല. മലയാള സിനിമയെ സ്നേഹിക്കുന്ന കേരളത്തിലെ ജനങ്ങൾ വിഷയത്തിലിടപെടുന്നതിന് മുമ്പ് പ്രശ്നങ്ങൾ പരിഹാരിക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.