മകനാണെന്ന് വാദിച്ച് ദമ്പതികള്‍; നടന്‍ ധനുഷ് ഹൈകോടതിയെ സമീപിച്ചു

മധുര: തമിഴ് നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് കാണിച്ച് ദമ്പതികള്‍ കീഴ്കോടതിയില്‍ സമര്‍പ്പിച്ച ഹരജിക്കെതിരെ താരം മദ്രാസ് ഹൈകോടതിയെ സമീപിച്ചു. കതിരേശന്‍, മീനാക്ഷി ദമ്പതികളാണ് ധനുഷ് മകനാണെന്ന് വാദിച്ച് ജുഡീഷ്യല്‍ മജിസ്ട്രേറ്റില്‍ കേസ് ഫയല്‍ ചെയ്തത്.

ഈ കേസ് സ്റ്റേ ചെയ്യണമെന്ന് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്‍െറ മരുമകന്‍ കൂടിയായ ധനുഷ് ഹൈകോടതിയോട് ആവശ്യപ്പെട്ടു. ഹരജി പരിഗണിച്ച ജസ്റ്റിസ് ജി. ചൊക്കലിംഗം ദമ്പതികളോട് എതിര്‍വാദം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും കേസ് ഫെബ്രുവരി എട്ടിലേക്ക് മാറ്റുകയും ചെയ്തു.

ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുന്നില്‍ സമര്‍പ്പിച്ച ഹരജിയില്‍ ധനുഷ് തങ്ങളുടെ മുന്നാമത്തെ മകനാണെന്നും ജീവിത ചെലവിനായി 65,000 രൂപ പ്രതിമാസം നന്‍കാന്‍ തയാറാവണമെന്നും ആവശ്യപ്പെട്ടിരുന്നു. സ്കൂള്‍ പഠനകാലത്ത് ധനുഷ് തങ്ങളില്‍നിന്ന് ചെന്നൈയിലേക്ക് ഓടിപ്പോവുകയായിരുന്നുവെന്നും പിന്നീട് കണ്ടത്തൊനായിരുന്നില്ലെന്നും ഹരജിയില്‍ പറയുന്നു. സിനിമയിലെ മുഖം കണ്ടാണ് മകനെ തിരിച്ചറിഞ്ഞതത്രേ.

 

Tags:    
News Summary - Actor Dhanush denies aged couple's paternity claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.