കൊല്ലം: ‘എെൻറ കണ്ണുകൾക്ക് സംരക്ഷണം വേണം സർ’. ചൊവ്വാഴ്ച രാവിലെ പത്തരയോെട ഇങ്ങനെ ഒരുപരാതിയുമായി, സ്വന്തം കണ്ണ് മൂടിക്കെട്ടി ഒരാൾ മുമ്പിൽ വന്ന് നിന്നപ്പോൾ ചവറ സി.െഎ ഒാഫിസിലെ പൊലീസുകാർ ഞെട്ടി. വീണ്ടും നോക്കിയപ്പോഴാണ്, കണ്ണുകെട്ടിയയാൾ സിനിമ, നാടകനടൻ അലൻസിയറാണെന്ന് വ്യക്തമായത്. ഫാഷിസത്തിനെതിരെ വേറിട്ടരീതിയിൽ പ്രതിഷേധിക്കാറുള്ള നടൻ അലൻസിയറുടെ പുതുമയാർന്ന മറ്റൊരു പ്രതിഷേധത്തിന് വേദിയാവുകയായിരുന്നു ചവറ സി.െഎ സ്റ്റേഷൻ. കറുത്ത തുണികൊണ്ട് കണ്ണ് മൂടിക്കെട്ടിയാണ് അലൻസിയർ ‘കണ്ണുകൾക്ക് സംരക്ഷണം തേടി’ പൊലീസ് സ്റ്റേഷനിൽ എത്തിയത്.
ബി.ജെ.പിക്കെതിരെ അക്രമം തുടർന്നാൽ കേരളത്തിലെ സി.പി.എം പ്രവർത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെയുടെ ഭീഷണിക്കെതിരായിട്ടായിരുന്നു ഇത്തവണ പ്രതിഷേധം. ‘രാജ്യത്തിെൻറ സ്വത്വത്തെതന്നെ ഇല്ലാതാക്കുന്നവർ ഇന്ന് കണ്ണിനുനേരെ വിരൽ ചൂണ്ടുന്നു. എെൻറ കണ്ണ് ചൂഴ്ന്നെടുത്താൽ അവളാണ്; അവൾ മാത്രമാണ് കാരണക്കാരി’ അലൻസിയർ പറഞ്ഞു.
സമൂഹത്തിെൻറ സമാധാനം തകർക്കുന്ന പ്രസ്താവന മനസ്സിനെ വല്ലാതെ അലട്ടി. അതിനാലാണ് എറണാകുളത്തേക്കുള്ള യാത്രാമധ്യേ ഒ.എൻ.വിയുടെ നാട്ടിലിറങ്ങി പരാതി കൊടുക്കാൻ തീരുമാനിച്ചത്. ജനരക്ഷായാത്ര നടത്തുന്ന നാട്ടിൽ നേത്രസംരക്ഷണയാത്രയാണ് തേൻറത്’ അദ്ദേഹം തുടർന്നു. സി.ഐയുടെ അസാന്നിധ്യത്തിൽ സ്റ്റേഷെൻറ ചുമതല വഹിച്ച എസ്.ഐക്ക് വാക്കാൽ പരാതി നൽകി മടങ്ങുകയും ചെയ്തു. കണ്ണിന് നേരെയുള്ള ഭീഷണിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. സംഘ്പരിവാറിനെ എതിർക്കുന്നവർ പാകിസ്താനിലേക്ക് പോകണമെന്ന പരാമർശത്തിനെതിരെ പാകിസ്താനിലേക്ക് പോകാൻ യാത്രക്കാരെ തേടി ബസ് സ്റ്റാൻഡിൽ പ്രതിഷേധം നടത്തിയും അലൻസിയർ ശ്രദ്ധേയനായിരുന്നു.
ദേശീയഗാന വിവാദത്തിൽ സംവിധായകൻ കമലിനെതിരെ സംഘ്പരിവാർ ശക്തികൾ രംഗത്തിറങ്ങിയപ്പോഴും വേറിട്ട പ്രതിഷേധരീതിയുമായി അലൻസിയർ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.