അമ്പതോളം അശ്ലീല ഫോൺ കോളുകൾ: ബോളിവുഡ്​ നടി പരാതി നൽകി

മുംബൈ: ബോളിവുഡിലെ പുതിയ ​െസലിബ്രിറ്റിയും മോഡലുമായ കൊയീന മിത്രക്ക്​ ഫോൺ വന്നാൽ പേടിയാണ്​. അങ്ങേത്തലക്കൽ ഉള്ളവർ എങ്ങനെ പെരുമാറും എന്ന ഭയത്താൽ ഫോൺ എടുക്കാൻ മടിക്കുകയാണവർ. ഇൗയടുത്തായി മിത്രക്ക്​ ലഭിച്ച കോളുകളെല്ലാം അശ്ലീലച്ചുവയുള്ളതായിരുന്നു. ആഭാസകരമായ ഇത്തരം കോളുകൾ 50 എണ്ണതതിലേറെയായ​േതാടെ തടയുവാൻ മറ്റു മാർഗമില്ല​തെ പൊലീസ്​ കേസുമായി മുന്നോട്ടു പോവുകയാണ്​ നടി. 

സ്വകാര്യ ഫോണിലേക്ക്​ വന്ന അശ്ലീല കോളുകൾക്കതിരെ നടപടി ആവശ്യപ്പെട്ട്​ ഒഷിവാര പൊലീസ്​ സ്​റ്റേഷനിലാണ്​ നടി പരാതി നൽകിയത്​. അസഭ്യമായി ഫോണിൽ സംസാരിച്ചയാൾ രാത്രി കൂടെച്ചെന്നാൽ പണം നൽകാമെന്നു പറഞ്ഞതായി നടി പരാതിയിൽ ആരോപിക്കുന്നു. വാക്കുകൊണ്ടോ ആംഗ്യം കൊണ്ടോ പ്രവർത്തികൊണ്ടോ സ്​ത്രീകളെ അപമാനിക്കുന്ന തരത്തിൽ പെരുമാറുന്നത്​ തടയുന്ന ​െഎ.പി.സി ​െസക്​ഷൻ 509 പ്രകാരമാണ്​ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​. 

33കാരിയായ നടി പ്രശസ്​തയായത്​ ഇൗ അടുത്ത കാലത്താണ്​. ആദ്യം മോഡലിംഗ്​ രംഗത്തെത്തിയ മിത്ര പിന്നീട്​ സംഗീത ആൽബങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അതിനു ശേഷം സിനിമയിലെത്തിയ നടി ‘ഹെയ്​ ബേബി’, ‘അപ്​ന സപ്​ന മണി മണി’ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്​. 

Tags:    
News Summary - 50 lewd calls against bollywood actress - movies news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.