ഐ.എഫ്.എഫ്.കെ ഫിലിം മാര്‍ക്കറ്റ് ഞായറാഴ്ച മുതൽ

തിരുവനന്തപുരം: മലയാള സിനിമയ്ക്ക് രാജ്യാന്തരതലത്തില്‍ പ്രദര്‍ശന, വിപണന സൗകര്യമൊരുക്കാന്‍ ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഫിലിം മാര്‍ക്കറ്റിന് ഞായറാഴ്ച തുടക്കമാകും. രാവിലെ 10 മുതല്‍ മാസ്‌കറ്റ് ഹോട്ടലില്‍ ആണ് പരിപാടി. സംവിധായകരായ ദേവേന്ദ്രപ്രസാദ്, പ്രിയനന്ദനന്‍,സജിന്‍ബാബു, ദേവദാസ് കല്ലുരുട്ടി, മോനി ശ്രീനിവാസന്‍ തുടങ്ങിയവരാണ് ആദ്യദിവസം ചിത്രങ്ങളുമായി ഫിലിംമാര്‍ക്കറ്റില്‍ പങ്കെടുക്കുന്നത്.

രാജീവ് രഘുനന്ദന്‍ (വിസ്റ്റാ ഇന്ത്യ ഡിജിറ്റല്‍ മീഡിയ), ജൂഡി ഗ്ലാഡ്സ്റ്റൻ (എക്‌സിക്യുട്ടിവ് പ്രൊഡ്യൂസര്‍), രാധാകൃഷ്ണന്‍ രാമചന്ദ്രന്‍ (സ്റ്റുഡിയോണ്‍ മോജോ സി.ഇ.ഒ), പിനാഗി ചാറ്റര്‍ജി (ഗോക്വസ്റ്റ് മീഡിയ വെഞ്ചേഴ്‌സ്), സുചിത്ര രാമന്‍ (ടെക് ജി തിയേറ്റര്‍), ജിബ്‌നു ജെ. ജേക്കബ് (വിൻറീല്‍സ് ഡിജിറ്റല്‍) തുടങ്ങിയവര്‍ ഈ ചിത്രങ്ങളുടെ മാർക്കറ്റിങ് സംബന്ധിച്ചു ചര്‍ച്ച നടത്തും. ഡിസംബര്‍ 11 വരെയാണ് ഫിലിം മാര്‍ക്കറ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

Tags:    
News Summary - The 24th edition of International Film Festival of Kerala is organizing a four-day Film Market at Mascot Hotel - Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.