തിരുവനന്തപുരം: പൂഞ്ഞാറിലെ ജനപ്രതിനിധി പി.സി. ജോര്‍ജ് എം.എല്‍.എയായിത്തന്നെ സിനിമയില്‍ അഭിനയിക്കുന്നു. കോളനികളിലെ ദുരിതമയമായ ജനജീവിതത്തിന്‍െറ കഥ പറയുന്ന ‘ഒരു മഹാസംഭവം’ എന്ന ചിത്രത്തിലാണ് അദ്ദേഹം പി.സി. ജോര്‍ജായി അഭ്രപാളിയിലത്തെുന്നത്. നഗരമധ്യത്തിലെ ചെങ്കല്‍ച്ചൂള (രാജാജിനഗര്‍) കോളനിയിലാണ് കോട്ടയം സ്വദേശിയായ ശ്രീജിത്ത് മഹാദേവന്‍ സംവിധാനം ചെയ്യുന്ന ‘ഒരു മഹാസംഭവം’ ചിത്രീകരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ 11ഓടെയാണ് പി.സി കോളനിയിലത്തെിയത്. സംവിധായകനും തിരക്കഥാകൃത്തും പി.സി എത്തിയതും സീനും ഡയലോഗും വിശദീകരിച്ച് നല്‍കി. കേട്ടശേഷം പി.സി സ്റ്റൈലില്‍ അഭിനയിച്ച ജോര്‍ജ് മുഖത്ത് ചായം തേക്കാന്‍ നിന്നില്ല. അഭിനയമല്ല, തനിക്ക് ജീവിതം തന്നെയാണിതെന്ന് ജോര്‍ജ് പറഞ്ഞു. കോളനിയിലെ ഐ.എ.എസുകാരിയെ അഭിനന്ദിക്കാനത്തെുന്നതായാണ് പി.സി. ജോര്‍ജിന്‍െറ കഥാപാത്രം. അഭിനയം 10 മിനിറ്റിനുള്ളില്‍ ജോര്‍ജ് പൂര്‍ത്തിയാക്കി.
പിന്നെ കോളനിയിലെ ദുരവസ്ഥകള്‍ നാട്ടുകാരില്‍നിന്ന് കേട്ടറിഞ്ഞു. 11.5 ഏക്കര്‍ വിസ്തീര്‍ണമുള്ള ചെങ്കല്‍ച്ചൂള കോളനിയില്‍ അഞ്ച് ഏക്കര്‍ ഫ്ളാറ്റ് നിര്‍മിച്ച് നല്‍കിയശേഷം 6.5 ഏക്കര്‍ ഷോപ്പിങ് കോംപ്ളക്സ് നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കരുതെന്ന് പി.സി. ജോര്‍ജ് കോളനിക്കാരോട് പറഞ്ഞു. അതിനുള്ള തന്‍െറ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. പിന്നീട് പത്രലേഖകരോട് സംസാരിച്ചശേഷം മടക്കം.
ക്ളബ്7ന്‍െറ ബാനറില്‍ അഞ്ച് യുവാക്കള്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്‍െറ രചന അനില്‍ ജി.എസ് ആണ്. ഛായാഗ്രഹണം സ്വാതി നെയ്യാര്‍, പി.ആര്‍.ഒ റഹീം പനവൂര്‍. ‘തെരി’യിലെ വില്ലന്‍ ബാസ്റ്റിന്‍, പുതുമുഖങ്ങളായ അലി, കോമഡിഷോയിലൂടെ ശ്രദ്ധേയനായ അസീസ് എന്നിവരാണ് നായകന്മാര്‍.
പുതുമുഖം റോഷ്നയാണ് നായിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.