Posted On
date_range Updated On
date_range ചലച്ചിത്രമേളയിൽ ടോണി ഗാറ്റ്ലിഫിന്‍റെ അഞ്ച് ചിത്രങ്ങൾ
തിരുവനന്തപുരം: ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഫ്രഞ്ച് ചലച്ചിത്രകാരൻ ടോണി ഗാറ്റ്ലിഫിെൻറ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഗാഡ്ജോ ദിലോ, ചിൽഡ്രൻ ഓഫ് ദി സ്റ്റോർക്ക്, സ്വിങ്, എക്സൈൽ, ട്രാൻസില്വാനിയ എന്നീ ചിത്രങ്ങളാണ് കണ്ടംപററി മാസ്റ്റേഴ്സ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ലോകം അപരിഷ്കൃതരെന്നും ബഹിഷ്കൃതരെന്നും കരുതുന്നവരെക്കുറിച്ചാണ് ഗാറ്റ്ലിഫിെൻറ ചിത്രങ്ങളിലധികവും. പേർഷ്യയിലെ ചേരികളിലെ ന്യൂനപക്ഷവും ജിപ്സികളെന്ന പേരിലറിയപ്പെടുന്ന കുടിയേറ്റക്കാരും നാടുകടത്തപ്പെട്ട റൊമേനികളും ഗാറ്റ്ലിഫ് ചിത്രങ്ങളിൽ കഥാപാത്രങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.