????????? ?????????? ??????? ???????? ??????? ????????????

സിനിമ കാണാൻ താൽപര്യം തോന്നിയിട്ടില്ല –കാഞ്ചന മാല

കോഴിക്കോട്: ‘എന്ന് നിെൻറ മൊയ്തീൻ’ സിനിമ കാണാൻ താൽപര്യമുണ്ടായിട്ടില്ലെന്നും അത് തെൻറ മനസ്സിെൻറ  തീരുമാനമാണെന്നും കാഞ്ചന മാല പറഞ്ഞു. തെൻറ ജീവിതം പ്രമേയമാക്കിയെടുത്ത സിനിമയോട് എതിർപ്പില്ല. സിനിമക്കുവേണ്ടി ഇതുവരെ ഒരു കാശും വാങ്ങിയിട്ടില്ല. സിനിമയിറങ്ങുന്നതിന് മുമ്പ് രമേശ് നാരായണൻ അഞ്ചുലക്ഷം രൂപം നൽകിയിട്ടുണ്ട്. അത് അദ്ദേഹം ബി.പി. മൊയ്തീൻ സേവാമന്ദിറിെൻറ കെട്ടിടനിർമാണത്തിനുള്ള സംഭാവനയെന്ന നിലയിലാണ് തന്നത്. സിനിമയുടെ അണിയറ പ്രവർത്തകരാരും ഇതുവരെ വന്നുകാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ല. അതിനാലാണ് ശിലാസ്​ഥാപന ചടങ്ങിന് അവരെ ഉൾപ്പെടുത്താതിരുന്നത്.

പാർവതി മാത്രമാണ് വിളിച്ച് സംസാരിച്ച് സഹായം വാഗ്ദാനം ചെയ്തതെന്നും കാഞ്ചന മാല പറഞ്ഞു. സിനിമയിൽ കുടുംബത്തിനെതിരായുള്ള പരാമർശം ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കേസ്​ നൽകിയിരുന്നത്. എന്നാൽ, സിനിമ കണ്ട ബന്ധുക്കൾ ചിത്രത്തിൽ അത്തരം ആരോപണങ്ങളില്ലെന്നറിയിച്ചതോടെ കേസിന് പ്രസക്തിയില്ലാതായി. സിനിമയിറങ്ങിയശേഷം രാവും പകലുമില്ലാതെ ആളുകൾ സേവാമന്ദിറിലേക്ക് വരുന്നുണ്ട്. തന്നെ എന്തോ അദ്ഭുത ജീവിയെപോലെയാണ് അവർ നോക്കുന്നതെന്ന് ഇടക്ക് തോന്നിപ്പോകുമെന്നും കാഞ്ചന മാല തമാശയായി പറഞ്ഞു. അത്രക്കും അദ്ഭുതത്തോടെയാണ് അവർ തന്നെ കാണുന്നതും സ്​നേഹിക്കുന്നതും. സന്ദർശക തിരക്കുകാരണം മറ്റു പ്രവൃത്തികളൊന്നും നടക്കുന്നില്ലെന്ന പരിഭവവും അവർ പങ്കുവെച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.