Posted On
date_range Updated On
date_range സൂപ്പർമാൻ നായിക മാർഗറ്റ് കിഡർ അന്തരിച്ചു
ലണ്ടൻ: സൂപ്പർമാൻ സിനിമയിലെ നായികയായി പ്രശസ്തയായ ബ്രിട്ടീഷ് അഭിനേത്രി മാർഗറ്റ് കിഡർ (69) അന്തരിച്ചു. മൊണ്ടാനയിലെ വസതിയിൽ ഉറക്കത്തിനിടെയായിരുന്നു മരണം. 1978ൽ പുറത്തിറങ്ങിയ ‘സൂപ്പർമാൻ: ദ മൂവി’ സിനിമയിൽ സൂപ്പർമാനായി അഭിനയിച്ച ക്രിസ്റ്റഫർ റീവിെൻറ നായികയായ ലോയിസ് ലെയ്നിനെ അവതരിപ്പിച്ചതിലൂടെയാണ് കിഡർ പ്രശസ്തയായത്.
ഇതിന് തുടർച്ചയായി ഇറങ്ങിയ മൂന്ന് സൂപ്പർമാൻ സിനിമകളിലും കിഡർ തന്നെയായിരുന്നു നായിക. ‘അമിറ്റിവില്ലെ ഹൊറർ’, ‘ബ്ലാക് ക്രിസ്മസ്’, ‘ഹാർട്ട്എയ്ക്സ്’ തുടങ്ങിയവയാണ് മറ്റു പ്രധാന സിനിമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.