സ്റ്റീവെൻ സ്പിൽബെർഗിന്‍റെ പുതിയ ചിത്രം 'ദ പോസ്റ്റ്' ജനുവരി 12ന് ഇന്ത്യയിൽ റിലീസ് ചെയ്യും. സ്പിൽബെർഗിനൊപ്പം ടോം ഹാങ്സ് വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മെറിൽ സ്ട്രീപും ചിത്രത്തിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നു.
1971 ജൂൺ 13 ന് അമേരിക്കൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച പെന്‍റഗൺ പേപ്പേഴ്‌സ് എന്ന ലേഖന പരമ്പരയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 1945 മുതൽ 1968 വരെ വിയറ്റ്‌നാമിന്‍റെ രാഷ്ട്രീയ സൈനിക മേഖലകളിൽ അമേരിക്ക നടത്തിയ ഇടപെടലുകളെകുറിച്ചാണ് 'പെന്‍റഗൺ പേപ്പേഴ്‌സ്' പറയുന്നത്. ടോം ഹാങ്സ് പോസ്റ്റിന്‍റെ എഡിറ്റര്‍ ബെന്‍ ബ്രാഡ്‌ലിയും മെറില്‍ സ്ട്രീപ്പ് പബ്ലിഷര്‍ കാതറിന്‍ ഗ്രഹാമായാണ് വേഷമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.