Posted On
date_range Updated On
date_range നവാസുദ്ദീൻ സിദ്ദീഖിയുടെ സഹോദരി നിര്യാതയായി
ന്യൂഡൽഹി: ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദീഖിയുടെ ഇളയസഹോദരി ശ്യാമ താംഷി സിദ്ദീഖി (26) നിര്യാതയായി. ഞായറാഴ്ചയായിരുന്നു അന്ത്യം. ശ്യാമ എട്ടുവർഷമായി കാൻസർ ചികിത്സയിലായിരുന്നു. ഉത്തർപ്രദേശിലെ ബുദ്ധന ഗ്രാമത്തിലെ വസതിയിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ശ്യാമയുടെ 25ാം പിറന്നാൾ ദിനത്തിൽ നവാസുദ്ദീൻ സിദ്ദീഖി തെൻറ സഹോദരി കാൻസറിനെ ധീരമായി അതിജീവിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
18ാം വയസിലാണ് ശ്യാമക്ക് സ്തനാർബുദമാെണന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ചികിത്സതേടുകയും സുഖം പ്രാപിക്കുകയും ചെയ്തെങ്കിലും വീണ്ടും അസുഖ ബാധിതയാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.