Posted On
date_range Updated On
date_range ലൈംഗികാരോപണം; മാപ്പുപറഞ്ഞ് ഹോളിവുഡ് താരം കെവിൻ സ്പാസി
ലണ്ടൻ: ബാലനടനായ 14വയസ്സുകാരനെതിരെ ലൈംഗികാതിക്രമത്തിന് മുതിർന്നതായ ആരോപണത്തിൽ പ്രതികരണവുമായി ഹോളിവുഡ് താരം കെവിൻ സ്പാസി രംഗത്ത്. തെൻറ 26ാമത്തെ വയസ്സിൽ നടന്ന സംഭവം ഒാർമയിലില്ലെന്നും ആരോപണം ശരിയാണെങ്കിൽ മാപ്പുചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആൻറണി റാപ്പ് എന്നയാളാണ് കെവിനെതിരെ ആരോപണമുന്നയിച്ചത്. അതേസമയം, താൻ സ്വവർഗാനുരാഗിയാണെന്നും വെളിപ്പെടുത്തി. ഹോളിവുഡ് രംഗത്തെ വിവിധ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് റാപ്പ് തെൻറ ബാല്യകാലാനുഭവം ട്വിറ്ററിൽ വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.