Posted On
date_range Updated On
date_range ചെര്‍ണോബില്‍ വെബ് പരമ്പര നിരോധിക്കണമെന്ന് റഷ്യ
മോസ്കോ: എച്ച്.ബി.ഒ സംപ്രേഷണം ചെയ്യുന്ന ചെർണോബിൽ വെബ് പരമ്പര നിരോധിക്കണമെന്ന് റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി. പരമ്പര നിരോധിച്ച് നിർമാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് റഷ്യന്‍ സര്‍ക്കാറിനും വാര്‍ത്താ വിതരണ വകുപ്പിനും പാര്‍ട്ടി സെക്രട്ടറി സെര്‍ജി മാലിന്കോവിച്ച് പരാതി നല്കി. ഒരു ദുരന്തത്തെ ഉപയോഗിച്ച് തെറ്റായ ആശയപ്രചരണം നടത്തുകയാണ് എച്ച്.ബി.ഒ ചെയ്യുന്നതെന്നും സെര്‍ജി മാലിന്കോവിച്ച് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.