ഓസ്കര്‍ നോമിനേഷന്‍: ‘വൈറ്റ് ഹെല്‍മറ്റി’നു പിന്നില്‍ പ്രവര്‍ത്തിച്ച സിറിയന്‍  യുവാവിനും വിലക്ക് 

ന്യൂയോര്‍ക്: ഓസ്കര്‍ നോമിനേഷന്‍ ലഭിച്ച ‘വൈറ്റ് ഹെല്‍മറ്റ്’ ഡോക്യുമെന്‍ററിക്കു പിന്നില്‍ പ്രവര്‍ത്തിച്ച സിറിയക്കാരനായ 21കാരനെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് വിലക്കി. ഈ ബ്രിട്ടീഷ് സിനിമക്ക് പിന്നില്‍ ഖാലിദ് ഖാത്തിബിന് മുഖ്യപങ്കാണുള്ളത്. ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ സിവിലിയന്മാരെ രക്ഷപ്പെടുത്തുന്ന ദൗത്യത്തിനിടെ പ്രതിരോധ മേഖലയിലെ രക്ഷാപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചാണ് 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററിയുടെ പ്രതിപാദ്യവിഷയം. ഹ്രസ്വ ഡോക്യുമെന്‍ററി വിഭാഗത്തിലാണ് നോമിനേഷന്‍ ലഭിച്ചത്. 

എപ്പോഴും വെളുത്ത നിറത്തിലുള്ള ഹെല്‍മറ്റ് ധരിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതുകൊണ്ടാണ് ആ സംഘം വൈറ്റ് ഹെല്‍മറ്റ് എന്നറിയപ്പെടുന്നത്. ഖാലിദും അവരിലൊരാളാണ്. തുര്‍ക്കിയില്‍നിന്നാണ് ഖാലിദ് 89ാമത് ഓസ്കര്‍ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനത്തെിയത്. എന്നാല്‍, തീവ്രവാദബന്ധം പറഞ്ഞ് വിമാനത്താവള അധികൃതര്‍ തടഞ്ഞുവെക്കുകയായിരുന്നു.
Tags:    
News Summary - America bans Syrian behind Oscar-nominated film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.