ജംഗിൾബുക്ക് 2 വരുന്നു

ജംഗിൾ ബുക്കിന് രണ്ടാം ഭാഗം വരുന്നു. ഡിസ്നി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദ്യഭാഗം സംവിധാനം ചെയ്ത ജോണ്‍ ഫേവ്‌റ്യൂ തന്നെ ആയിരിക്കും രണ്ടാം ഭാഗവും സംവിധാനം ചെയ്യുക. ജംഗിള്‍ ബുക്കിന് പുറമെ 'മാല്‍ഫിഷന്‍റ്, 'ആലീസ് ഇന്‍ വണ്ടര്‍ലാന്‍റ്' ശ്രേണിയിലെ പുതിയ സിനിമകളും ഡിസ്‌നി നിര്‍മിക്കുന്നുണ്ട്. 2018 ലായിരിക്കും രണ്ടാം ഭാഗം പുറത്തിറങ്ങുക. 1967ല്‍ പുറത്തിറങ്ങിയ അനിമേഷന്‍ ചിത്രത്തിന്‍റെ റിമേക്ക് ആണ് ജോണ്‍ ഫേവ്രൊ സംവിധാനം ചെയ്ത് 3 ഡി ചിത്രം. ഇന്ത്യന്‍വംശജനായ നീൽ സേത്തിയാണ് മൗഗ്ലിയായി അഭിനയിച്ചത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ചിത്രം സൂപ്പർഹിറ്റാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.