Posted On
date_range Updated On
date_range ട്യൂബ്ലൈറ്റ്' ടീസർ പുറത്തിറങ്ങി
ആകാംഷകൾക്ക് വിരാമമിട്ട് സൽമാൻ ഖാൻ ചിത്രം ട്യൂബ്ലൈറ്റിെൻറ ടീസർ പുറത്തിറങ്ങി. മറ്റൊരു ബ്ലോക്ക്ബസ്റ്റർ സൽമാൻ–കബീർ ഖാൻ കൂട്ടുകെട്ടിൽ പിറക്കുന്നതിെൻറ സൂചനകളാണ് ടീസറിൽ നിന്ന് ലഭിക്കുന്നത്. ബംജ്റംഗി ബായിജാനായിരുന്നു ഇതിന് മുമ്പ് സൽമാനും കബീർ ഖാനും ഒരുമിച്ച ചലച്ചിത്രം.
1962ലെ ഇന്ത്യ–ചൈന യുദ്ധത്തിെൻറ പശ്ചാത്തലത്തിലാണ് ട്യൂബ്ലൈറ്റ് കഥ പറയുന്നത്. അതിർത്തികൾ ഭേദിക്കുന്ന പ്രണയമാണ് ട്യൂബ്ലൈറ്റിെൻറയും ഇതിവൃത്തം. നിഷ്കളങ്കനായ നായകനെയാണ് ടീസറിൽ കാണാൻ സാധിക്കുന്നത്.
സൽമാനൊപ്പം ചൈനീസ് നായിക സു സു, അന്തരിച്ച നടൻ ഒാംപുരി എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. സൽമാൻ തന്നെയാണ് സിനിമയുടെ നിർമാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.