Posted On
date_range Updated On
date_range കടൽപോരാളികളുടെ പടയോട്ടം തുടങ്ങുന്നു; ട്രെയിലർ പുറത്ത്
ആമിർ ഖാൻ ചിത്രം 'തഗ്സ് ഒാഫ് ഹിന്ദുസ്ഥാൻ' എന്ന ബോളിവുഡ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഫിരംഗി എന്ന കഥാപാത്രത്തെയാണ് ആമിർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചൻ, ഫാത്തിമ സന ശൈഖ്, കത്രീന കൈഫ് എന്നിവരും ചിത്രത്തിലുണ്ട്. വിജയ് കൃഷ്ണ ആചാര്യ സംവിധാനം െചയ്യുന്ന ചിത്രം നിർമിക്കുന്നത് 300 കോടിയോളം മുടക്കി യാഷ് രാജ് ഫിലിംസാണ്.
ഫിലിപ്പ് മെദോവ്സ് ടെയ് ലറിന്‍റെ 1839ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് നോവൽ 'കൻഫെഷൻസ് ഒാഫ് എ തഗ്' എന്ന നോവലിനെ ആസ്പദമാക്കി 1790-1805 കാലഘട്ടത്തിൽ നടന്ന ഫിക്ഷനൽ സ്റ്റോറിയായാണ് വിജയ് കൃഷ്ണ ആചാര്യ 'തഗ്സ് ഒാഫ് ഹിന്ദുസ്ഥാൻ' ഒരുക്കുന്നത്. 19ാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ വെല്ലുവിളി ഉയർത്തുന്ന കടൽ പോരാളികളുടെ കഥയാണ് ചിത്രം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.