Posted On
date_range Updated On
date_range നാനാ പടേക്കറിൽ നിന്ന് വക്കീൽ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് തനുശ്രീ ദത്ത
ന്യൂഡൽഹി: ലൈംഗികാരോപണം ഉന്നയിച്ചതിന് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്ന നാനാ പടേക്കറുടെ അഭിഭാഷകെൻറ പ്രസ്താവനക്ക് മറുപടിയുമായി തനുശ്രീദത്ത.
തനിക്ക് നാനാപടേക്കറിൽ നിന്ന് യാതൊരു വിധ നോട്ടീസും ലഭിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. തന്നെപ്പോെല സമാന അനുഭവമുണ്ടായവർ മുന്നോട്ട് വരുന്നതിൽ നിന്ന് ഭയപ്പെടുത്താനാണ് ഇൗ ഭീഷണികൾ ഉയർത്തുന്നത്.
ആർക്കെങ്കിലും ദുരനുഭവങ്ങളുണ്ടായിട്ടുണ്ടെങ്കിൽ ഇത്തരം വിരട്ടൽ തന്ത്രങ്ങളിൽ അസ്വസ്ഥരാവരുതെന്നും രാജ്യം മുഴുവൻ പിന്തുണക്കുമെന്നും തനുശ്രീ ദത്ത അഭിപ്രായപ്പെട്ടു.
പത്ത് വർഷങ്ങൾക്കു മുമ്പ് ഒരു ഗാനചിത്രീകരണത്തിനിടെ നാനാപടേക്കർ ലൈംഗികമായി അപമാനിച്ചു എന്നായിരുന്നു ബോളിവുഡ് നടി തനുശ്രീ ദത്തയുടെ ആരോപണം. എന്നാൽ ഇത് നാനാപടേക്കർ നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.