ലൈംഗികാ​തിക്രമം: നാനാ പടേക്കർക്കെതിരെ കേസെടുത്തു

മുംബൈ: ബോളിവുഡ്​ നടി തനുശ്രീ ദത്തയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടൻ നാന പടേക്കർക്കെതിരെ കേസെടുത്തു. 2008ൽ നാനാ പടേക്കർ പീഡിപ്പിച്ചുവെന്ന്​ ആരോപിച്ച്​ നൽകിയ പരാതിയിലാണ്​ മുംബൈ ഒഷിവാര പൊലീസ്​ സ്​റ്റേഷനിൽ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​തത്​.

നാനാ പടേക്കറിന്​ പുറമേ സംവിധായകനായ രാകേഷ്​ സാരംഗ്​, നിർമാതാവ്​ സാമി സിദ്ധിഖി, കോറിയോഗ്രാഫർ ഗണേഷ്​ ആചാര്യ എന്നിവർക്കെതിരെയും എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. ​െഎ.പി.സി സെക്ഷൻ 354, 509 വകുപ്പുകൾ ചുമത്തിയാണ്​ കേസ്​ എടുത്തിരിക്കുന്നതെന്ന്​ പൊലീസ്​ അറിയിച്ചു. കേസിൽ ഇതുവരെ ആരെയും അറസ്​റ്റ്​ ചെയ്​തിട്ടില്ലെന്നും പൊലീസ്​ വ്യക്​തമാക്കി.

നേര​െത്ത ത​​​​െൻറ ആരോപണങ്ങൾക്ക്​ പിന്തുണ നൽകുന്ന 40 പേജ്​ ദൈർഘ്യമുള്ള രേഖകൾ തനുശ്രീ ദത്ത മുംബൈ പൊലീസിനും മഹാരാഷ്​ട്ര വനിത കമീഷനും സമർപ്പിച്ചിരുന്നു. കേസിൽ പത്ത്​ ദിവസത്തിനകം ഹാജരാകണമെന്നും വനിത കമീഷൻ നാനാ പടേക്കറിനോട്​ നിർദേശിച്ചിട്ടുണ്ട്​.

Tags:    
News Summary - Tanushree Dutta Files FIR Against Nana Patekar-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.