Posted On
date_range Updated On
date_range ഹസ്തദാനം വേണ്ട, നമുക്ക് ‘നമസ്തേ’യും ‘സലാ’മും ഉണ്ടല്ലോയെന്ന് സൽമാൻ
മുംബൈ: രാജ്യത്ത് കൂടുതൽ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഹസ്തദാനം ഉപേക്ഷി ക്കാമെന്ന ഉപദേശവുമായി ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ രംഗത്ത്.
ഹസ്തദാനത്തിന് പകരം നമുക്ക് ‘നമസ്തേ’യും ‘സലാ’മും ഉണ്ടേല്ലായെന്നാണ് സൽമാൻ ചൂണ്ടിക്കാട്ടുന്നത്. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കൈകൂപ്പി ഇരിക്കുന്ന ചിത്രവും ആരാധകർക്കുള്ള ഈ സന്ദേശത്തോടൊപ്പം സൽമാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘നമസ്കാർ... നമ്മുടെ പാരമ്പര്യത്തിൽ നമസ്തേയും സലാമും ഉണ്ട്. കൊറോണ വൈറസ് പോയ ശേഷം നമുക്ക് ഹസ്തദാനവും കെട്ടിപ്പിടിക്കലുമൊക്കെ ചെയ്യാം’ എന്നാണ് സൽമാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
കഴിഞ്ഞ ദിവസം ഇതേ ഉപദേശവുമായി നടൻ അനുപം ഖേറും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.