Posted On
date_range Updated On
date_range അർബുദ ചികിത്സക്ക് ശേഷം ഋഷി കപൂർ തിരിച്ചെത്തുന്നു
മുംബൈ: ബോളിവുഡ് സൂപ്പർ താരം ഋഷി കപൂർ അർബുദ ചികിത്സക്ക് ശേഷം അമേരിക്കയിൽനിന്ന് തിരിച്ചെത്തുന്നു. ആഗസ്റ്റ് അവസ ാനത്തോടെ ഇന്ത്യയിലെത്തുമെന്ന് നടൻ ഒരു മാധ്യമത്തോട് പറഞ്ഞു.
ന്യൂയോർക്കിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലുള്ള അദ്ദേഹം സ്വകാര്യ അപാർട്മെൻറിലാണ് ഇപ്പോൾ താമസിക്കുന്നത്. എട്ടു മാസത്തെ ചികിത്സക്ക് ശേഷം രോഗ മുക്തനായെന്ന് മേയിൽ ട്വിറ്ററിലൂടെ താരം അറിയിച്ചിരുന്നു.
തീരെ ക്ഷമയില്ലാത്ത ആളായിരുന്ന തന്നെ രോഗം ആകെ മാറ്റിയെന്നാണ് നേരത്തെ ഋഷി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.