ബാങ്ക്​ തട്ടിപ്പ്​: പ്രിയങ്ക ചോപ്ര നിയമോപദേശം തേടി

ന്യൂഡൽഹി:  നീരവ്​ മോദിയുടെ ജ്വല്ലറിയുമായി സഹകരിക്കുന്നത്​ സംബന്ധിച്ച്​ ബോളിവുഡ്​ നടി പ്രിയങ്ക ചോപ്ര നിയമോപദേശം തേടി. ജ്വല്ലറിയുമായുള്ള പരസ്യകരാർ റദ്ദാക്കുന്നത്​ സംബന്ധിച്ചാണ്​ പ്രിയങ്ക നിയമവിദഗ്​ധരുമായി ചർച്ച നടത്തിയത്​

നീരവി​നെതിരെ നടി നിയമനടപടികൾ  സ്വീകരിച്ചുവെന്ന വാർത്തകൾ തെറ്റാണെന്ന്​ പ്രിയങ്കയുടെ വക്​താവ്​ പ്രതികരിച്ചു. സാമ്പത്തികതട്ടിപ്പി​​െൻറ പശ്​ചാത്തലത്തിൽ പരസ്യകരാറിൽ റദ്ദാക്കുന്നത്​ സംബന്ധിച്ച്​ നിയമോപദേശമാണ്​ തേടിയത്​.

2017 ജനുവരി മുതൽ നീരവ്​ മോദിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ജ്വല്ലറിയുടെ ബ്രാൻഡ്​ അംബാസിഡറാണ്​ പ്രിയങ്ക ചോപ്ര. പുതിയ സംഭവങ്ങളുടെ പശ്​ചാത്തലത്തിൽ പ്രിയങ്ക ചോപ്രക്കെതിരെയും നടപടികളുണ്ടാകുമെന്ന്​ വാർത്തകളുണ്ടായിരുന്നു. 

Tags:    
News Summary - Priyanka Chopra Seeks Legal Opinion On Exiting Deal With Nirav Modi-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.