സൈറ, ഫർഹാൻ, പ്രിയങ്ക; സ്കൈ ഈസ് പിങ്കിന്‍റെ ട്രെയിലർ

പ്രിയങ്ക ചോപ്രയും ഫർഹാൻ അക്തറും ഒന്നിക്കുന്ന ചിത്രം ‘സ്കൈ ഈസ് പിങ്കി’ന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഷൊനാലി ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈറ വസീമും പ്രധാന വേഷത്തിലുണ്ട്. സൈറയുടെ മാതാപിതാക്കളായാണ് പ്രിയങ്ക-ഫർഹാൻ ജോഡിയെത്തുന്നത്.

Full View

പതിമൂന്നാം വയസ്സിൽ ശ്വാസകോശ സംബന്ധമായ ഫൈബ്രോസിസ് രോഗം നിർണയിക്കപ്പെട്ടിട്ടും ജീവിതത്തിൽ മുന്നേറി മോട്ടിവേഷണൽ സ്പീക്കറായി മാറിയ ഐഷ ചൗധരിയുടെ ജീവിതകഥയാണ് ചിത്രം.

ഈ ചിത്രത്തിന് പിന്നാലെയാണ് സിനിമാ ജീവിതം നിർത്തുകയാണെന്ന് സൈറ പ്രഖ്യാപിച്ചത്. രാജ്ശ്രീ ദേശ്പാണ്ഡെ, രോഹിത് സരഫ് എന്നിവരും അഭിനയിക്കുന്നു. ചിത്രം 11 ഒക്ടോബറിൽ തിയറ്ററുകളിലെത്തും.

Tags:    
News Summary - Priyanka Chopra, Farhan Akhtar's Humorous and Heart Wrenching Trailer of The Sky is Pink Leaves You Wanting for More

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.