സൽമാനെ തല്ലുന്നവർക്ക്​ രണ്ടു​ ലക്ഷം; ‘ലൗരാത്രി’ ചിത്രത്തിന്‍റെ ​േപാസ്​റ്ററുകൾക്ക്​ തീയിട്ടു

ആഗ്ര: ബോളിവുഡ്​ നടൻ സൽമാൻ ഖാനെ പൊതുസ്​ഥലത്ത്​​ പരസ്യമായി തല്ലുന്നവർക്ക്​ രണ്ട്​ ലക്ഷം രൂപ പ്രതിഫലം വാഗ്​ദാനം​ ചെയ്​ത്​ വിശ്വഹിന്ദു പരിഷത്തി​​​​െൻറ മുൻ മേധാവിയായ പ്രവീൺ തൊഗാഡിയയുടെ പുതിയ സംഘടന. സൽമാ​​​​െൻറ പുതിയ ചിത്രമായ ‘ലൗരാ​ത്രി’ എന്ന സിനിമ റിലീസിങ്ങിനൊരുങ്ങി നിൽക്കുന്ന സന്ദർഭത്തിലാണ്​ വിവാദ പ്രഖ്യാപനം.

സിനിമക്ക്​ സൽമാൻ ഖാ​​​​െൻറ നിർമാണ കമ്പനി ഇത്തരമൊരു പേരിടുക വഴി ഹിന്ദു സമൂഹത്തി​​​​െൻറ വികാരത്തെ വ്രണപ്പെടുത്തിയെന്ന്​ ‘ഹിന്ദു ഹൈ ആഗെ’ എന്ന സംഘടനയുടെ ഗോവിന്ദ്​ പരാശര ആരോപിച്ചു. ഹിന്ദുക്കളുടെ നവരാത്രി ആഘോഷത്തി​​​​െൻറ വേളയിൽ ഇതി​​​​െൻറ റിലീസിങ്​ വെച്ചത്​ ബോധപൂർവമാണെന്നും പരാശര ആരോപിച്ചു.

ഇയാളും അനുയായികളും വ്യാഴാഴ്​ച ആഗ്രയിലെ ഭഗവാൻ ടാക്കീസിലെത്തി ചിത്രത്തി​​​​െൻറ ​േപാസ്​റ്ററുകൾ അഗ്​നിക്കിരയായിക്കിയിരുന്നു.

കഴിഞ്ഞദിവസം വി.എച്ച്.പിയും ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു. സിനിമയുടെ പേര് നവരാത്രിയെ അപമാനിക്കുന്നതരത്തിലാണ്. രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സമ്മതിക്കില്ലെന്നും വി.എച്.പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

നവരാത്രി ആഘോഷം നടക്കുന്ന ഒക്ടോബര്‍ അഞ്ചിന് തന്നെയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. സല്‍മാന്‍റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ് ചിത്രത്തിലെ നായകന്‍. സല്‍മാന്‍ ഖാന്‍ ഫിലിംസിന്‍റെ അഞ്ചാമത്തെ ചിത്രം കൂടിയാണിത്. സുല്‍ത്താനില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച അഭിരാജ് മിനവാലയാണ് ചിത്രത്തിന്റെ സംവിധായകന്‍. 

 

Tags:    
News Summary - Pravin Togadia's associate offers reward to thrash Salman Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.