പേർളി മാണി ഇനി ബോളിവുഡിൽ; ലുഡോ ഫസ്റ്റ് ലുക്

അവതാരകയും നടിയുമായ പേര്‍ളി മാണി ബോളിവുഡിലേക്ക്. പേർളി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. അനുരാഗ് ബസൂ ഒരുക്കുന്ന ലുഡോ എന്ന ചിത്രത്തിലാണ് പേർളി ബോളിവുഡിവുഡിൽ അരങ്ങേറുന്നത്.

അഭിഷേക് ബച്ചൻ, രാജ്‌കുമാർ റാവു, ആദിത്യ റോയ് കപൂർ, ഫാതിമ സന ഷെയ്ഖ്, സാന്യ മൽഹോത്ര തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. കൈറ്റ്സ്, ബർഫി തുടങ്ങിയ ഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകനാണ് അനുരാഗ് ബസു.

ദ ലാസ്റ്റ് സപ്പര്‍, ലോഹം, ഞാന്‍, ജോ ആന്‍ഡ് ദ ബോയ്, പ്രേതം, പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ മലയാള ചിത്രങ്ങളിലും പേർളി വേഷമിട്ടിട്ടുണ്ട്.

Full View
Tags:    
News Summary - Perly Mani in Bollywood-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.