Posted On
date_range Updated On
date_range പാർട്ടീഷൻ 1947ന് പാകിസ്താനിൽ വിലക്ക്
ലണ്ടൻ: ഗുരീന്ദർ ഛദ്ദ സംവിധാനം ചെയ്ത ‘പാർട്ടീഷൻ 1947’ എന്ന സിനിമക്ക് പാകിസ്താനിൽ വിലക്ക്. ഇന്ത്യ^ പാക് വിഭജനം പ്രമേയമാക്കി തയാറാക്കിയ ‘വൈേസ്രായ് ഹൗസ്’ എന്ന സിനിമയുടെ ഹിന്ദി പതിപ്പാണ് ‘പാർട്ടീഷൻ 1947’. സിനിമ കഴിഞ്ഞയാഴ്ച ഇന്ത്യയിൽ റിലീസ് ചെയ്തിരുന്നു. ഹുമ ഖുറൈശി, ഹ്യൂഗ് ബോൺവിൽ, ഗിലിയൻ ആൻഡേഴ്സൻ, മൈക്കൽ ഗാംബോൺ തുടങ്ങിയവർ വേഷമിടുന്ന സിനിമയിൽ വിഭജന കാലത്തെ ഹിന്ദു^ മുസ്ലിം പ്രണയമാണ് പ്രമേയം. ‘ബെൻഡ് ഇറ്റ് ലൈക് ബെക്കാം’ എന്ന പ്രശസ്ത സിനിമയുടെ സംവിധായികയാണ് ഗുരീന്ദർ ഛദ്ദ. സൽമാൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ബജ്റംഗി ബായ്ജാൻ, ട്യൂബ് ലൈറ്റ് തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് നേരത്തേ പാകിസ്താനിൽ വിലക്ക് നേരിട്ടിട്ടുണ്ട്..,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.