ബിർസ മുണ്ടയുടെ ജീവിതവുമായി പാ രഞ്ജിത്ത് ബോളിവുഡിലേക്ക്

കബാലി, കാല എന്നീ ചിത്രങ്ങൾക്ക് ശേഷം പാ രഞ്ജിത്ത് ബോളിവുഡിലേക്ക്. ആദിവാസി നേതാവും സ്വതന്ത്ര സമര പോരാളിയുമായ ബിർസ മുണ്ടയുടെ ജീവിതമാണ് പാ രഞ്ജിത്ത് വെള്ളിത്തിരയിലെത്തിക്കുന്നത്. മഹാശ്വേതാ ദേവി രചിച്ച 'ആരണ്യേര്‍ അധികാര്‍' എന്ന പുസ്തകം അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

മാജിദ് മജീദിയുടെ ബിയോണ്ട് ദി ക്ലൗഡ്‌സ് നിർമ്മിച്ച ശരീൻ മാട്രി കെടിഅ, കിഷോർ അറോറ എന്നിവരാണ് പാ രഞ്ജിത്തിന്റെ പുതിയ ചിത്രം നിർമിക്കുക. സിനിമയുടെ എഴുത്തു ജോലികളിലാണ് ഇപ്പോഴെന്നും ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും ആരെന്ന് 2019 തുടക്കത്തിൽ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

അറം സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഗോപി നൈനാറിന്റെ അടുത്ത സിനിമയും ബിർസ മുണ്ടയുടെ ജീവിതത്തെ ആസ്പദമാക്കിയാണ്. രണ്ട്‌ സിനിമകളും 2019 അവസാനത്തോടെ പ്രേക്ഷകരിലെത്തും.

Tags:    
News Summary - Pa.Ranjith all set to narrate the story of Birsa Munda on screen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.