Posted On
date_range Updated On
date_range പത്മാവതിയുടെ റിലീസ് തടയണമെന്ന് ജയ്പൂർ രാജവംശം
ജയ്പൂർ: ദീപിക പദുക്കോൺ നായികയായെത്തുന്ന പത്മാവതിയുടെ റിലീസ് തടയണമെന്ന ആവശ്യവുമായി ജയ്പൂർ രാജവംശവും. ബി.ജെ.പി എം.എൽ.എയും ജയ്പൂർ രാജവംശത്തിലെ അംഗവുമായി ദിവ്യകുമാരിയാണ് ചിത്രത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ചരിത്രത്തെ തെറ്റായാണ് സിനിമയിൽ വ്യാഖ്യാനിച്ചിരിക്കുന്നത്. ഇതിെൻറ റിലീസ് അനുവദിക്കാൻ സാധിക്കില്ല. സമ്പന്നമായ രാജസ്ഥാെൻറ ചരിത്രത്തെ വക്രീകരിക്കാൻ സമ്മതിക്കില്ലെന്നും ദിവ്യ കുമാരി ട്വിറ്ററിൽ കുറിച്ചു.
നേരത്തെ രാജസ്ഥാനിലെ രജപുത് സംഘടനകളും പത്മാവതിക്കെതിരെ രംഗത്തെത്തിയിരുന്നു. സിനിമയുടെ റിലീസിങ് തടയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയ്പുർ രാജവംശത്തിലെ അംഗങ്ങളും ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.