റിലീസിന്​ മുമ്പ്​ തരംഗമായി പത്​മാവദി​െൻറ പ്രൊമോ വിഡിയോകൾ

വിവാദങ്ങൾക്കിടെ ജനുവരി 25ന്​ റിലീസിന്​ തയാറെടുക്കുകയാണ്​ സഞ്​ജയ്​ ലീല ബൻസാലിയുടെ സംവിധാനത്തിൽ ദീപിക പദുക്കോൺ നായികയായെത്തുന്ന പത്​മാവദ്​. റാണി പത്​മിനിയുടെ ജീവിതത്തെ ആസ്​പദമാക്കി പുറത്തിറങ്ങുന്ന പത്മാവദിനെതിരെ രജപുത്​ സംഘടനകൾ പ്രതേിഷേധവുമായി എത്തി​യതോടെയാണ്​ റിലീസ്​ നീണ്ടുപോയത്​. തുടർന്ന്​ ഭേദഗതികളോടെ സിനിമക്ക്​ സെൻസർ ബോർഡ്​ സർട്ടിഫിക്കറ്റ്​ അനുവദിക്കുകയായിരുന്നു. 

Full View

ഇപ്പോൾ സിനിമയുടെ റിലീസിന്​ മുമ്പ്​ തരംഗമാവുന്നത്​ 30 സെക്കൻഡ്​ ദൈർഘ്യമുള്ള പത്​മാവദി​​​െൻറ പ്രൊമോ വിഡിയോകളാണ്​​. സിനിമയുടെ ട്രെയിലർ നാല്​ ദിവസങ്ങൾക്ക്​ മുമ്പ്​ ​തന്നെ പുറത്ത്​ വന്നിരുന്നു.  വിവിധ സംസ്ഥാനങ്ങളിൽ പത്​മാവദിനുള്ള വിലക്ക്​ നീക്കിയതിന്​ പിന്നാലെയാണ്​ പ്രെമോ വിഡിയോകളും അണിയറക്കാർ പുറത്ത്​ വിട്ടിരിക്കുന്നത്​.

Full View
Tags:    
News Summary - Padmaavat new promos: Deepika Padukone-Shahid Kapoor’s love story-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.